ചങ്ങനാശേരി: സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ ശതാബ്ദി സ്മാരക ഏഴാമത് ഡിബേറ്റ് മത്സരം 30ന് രാവിലെ 9.30ന് നടക്കും. കേരളസിലബസിലുള്ള എയ്ഡഡ്, ഗവണ്മെന്റ് ഹൈസ്കൂളുകളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ രണ്ട് പേരടങ്ങുന്ന ടീമിനു പങ്കെടുക്കാം. സ്ത്രീപുരുഷ സമത്വത്തിൽ കേരളം രാജ്യത്തിന്റെ മാതൃകയാണ് എന്നതാണ് വിഷയം.
വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും 4001, 3001, 2001 രൂപവീതം കാഷ് അവാർഡുകൾ സമ്മാനിക്കും. 9446418332 എന്ന നന്പരിലോ കണ്‍വീനർ, ശതാബ്ദി സ്മാരക ഡിബേറ്റ് മത്സരം സെന്റ് ആൻസ് സ്കൂൾ ചങ്ങനാശേരി -1 എന്ന വിലാസത്തിലോ രജിസ്റ്റർ ചെയ്യാം.
ഇന്റർ സ്കൂൾ ഡിബേറ്റ്
01:08 AM Oct 23, 2018 | Deepika.com