നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കൾ അറസ്റ്റിൽ
01:42 AM Oct 22, 2018 | Deepika.com
പത്തനംതിട്ട: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ്, സെക്രട്ടറി ജി. അനിൽകുമാർ, അയ്യപ്പ സേവാസമാജം റാന്നി താലൂക്ക് സെക്രട്ടറി പി.ജി. ശ്രീനിവാസ്, കർഷകമോർച്ച പത്തനംതിട്ട ജില്ലാ സെക്രട്ടറി ടി.എൻ. ചന്ദ്രശേഖരൻ നായർ, കെ.ആർ. ശശികുമാർ, മനീഷ് പെരുനാട്, ടി.എം. മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണ് ഇവർ നിലയ്ക്കലിൽ എത്തി പ്രതിഷേധിച്ചത്. അറസ്റ്റ് ചെയ്തു നീക്കിയ നേതാക്കൾ അടക്കമുള്ളവരെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു.