ആലുവ: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന സംഭവവികാസങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്നു കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ആലുവ പ്രിയദര്‍ശനി ഹാളില്‍ നടന്ന കെപിഎംഎസ് എറണാകുളം ജില്ലാ കണ്വൻഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു പുന്നല.
സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ പരാമര്‍ശം കോടതിയലക്ഷ്യമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകള്‍ക്കു വിശ്വാസി സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന ചരിത്രപരമായ വിധിയാണു സുപ്രീം കോടതിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ. രാജഗോപാൽ, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് വി. ശ്രീധരൻ, വൈസ് പ്രസിഡന്റ് പി.വി. ബാബു, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ രമേശ് മണി, കെ. വിദ്യാധരൻ, എം.കെ. വേണുഗോപാല്‍, എൻ.കെ. രമേശന്, ടി.വി. ശശി, എം. രവി, കെ.സി. ശിവൻ, കെ.എം. സുരേഷ്, വി.കെ. കുട്ടപ്പന് എന്നിവര്‍ പ്രസംഗിച്ചു.
വിശ്വാസത്തിന്റെ പേരില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: കെപിഎംഎസ്
01:42 AM Oct 22, 2018 | Deepika.com