രാജാക്കാട്: പന്തളം രാജകുടുംബം രാജാവിന്റെ കാലം കഴിഞ്ഞ കാര്യം മറന്നുപോയെന്നും ഇന്നു ജനാധിപത്യമാണെന്നും മന്ത്രി എം.എം. മണി.
ശബരിമല നട അടച്ചിടുമെന്നു പറഞ്ഞ തിരുമേനി ശന്പളക്കാരനാണെന്നും മന്ത്രി പറഞ്ഞു. എൻആർ സിറ്റിയിൽ എച്ച്ആർടിടി യൂണിയൻ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി ഉണ്ടെന്നുകരുതി എല്ലാവരും ശബരിമലക്കു പോകണമെന്ന് ആരും നിർബന്ധിക്കുന്നില്ല. ആവശ്യക്കാർ മാത്രം പോയാൽമതിയെന്നും എല്ലാവരും ശബരിമലയ്ക്കു പോകില്ലെന്നും മന്ത്രി പറഞ്ഞു
രാജഭരണം കഴിഞ്ഞതു മറക്കരുതെന്ന് മന്ത്രി എം.എം. മണി
01:42 AM Oct 22, 2018 | Deepika.com