ഭരണഘടന പ്രകാരമേ സർക്കാർ പ്രവർത്തിക്കൂ: എസ്. രാമചന്ദ്രൻ പിള്ള

01:42 AM Oct 22, 2018 | Deepika.com
ക​​ണ്ണൂ​​ർ: ശ​​ബ​​രി​​മ​​ല വി‍ഷ​​യം സം​​ബ​​ന്ധി​​ച്ച് ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യി മാ​​ത്ര​​മേ സ​​ർ​​ക്കാ​​രി​​ന് പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്ന് സി​​പി​​എം പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗം എ​​സ‌്. രാ​​മ​​ച​​ന്ദ്ര​​ൻ പി​​ള്ള.

വി​​ശ്വാ​​സ സം​​ര​​ക്ഷ​​ണ​​ത്തി​​നെ​​ന്ന പേ​​രി​​ൽ ആ​​ർ​​എ​​സ‌്എ​​സും ബി​​ജെ​​പി​​യും കോ​​ൺ​​ഗ്ര​​സും ചേ​​ർ​​ന്നു ന​​ട​​ത്തു​​ന്ന​​ത് രാ​​ഷ‌്ട്രീ​​യ സ​​മ​​ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​നു പി​​ഴ​​വ് സം​​ഭ​​വി​​ച്ചി​​ട്ടി​​ല്ല. സ്ത്രീ​​ക​​ളെ ക​​യ​​റ്റ​​ണ​​മെ​​ന്ന പി​​ടി​​വാ​​ശി സ​​ർ​​ക്കാ​​രി​​നി​​ല്ല. കേ​​ര​​ള​​ത്തി​​ലെ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ജ​​ന​​ങ്ങ​​ളും വി​​ധി​​ക്കൊ​​പ്പ​​മാ​​ണ്. സു​​പ്രീം​​കോ​​ട​​തിവി​​ധി ന​​ട​​പ്പാ​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന് ബാ​​ധ്യ​​ത​​യു‌​​ണ്ട‌്. വി​​ധി​​യോ​​ട് എ​​തി​​ർ​​പ്പു​​ണ്ടെ​​ങ്കി​​ൽ സം​​ഘ​​പ​​രി​​വാ​​റും കോ​​ൺ​​ഗ്ര​​സും വ്യ​​വ​​സ്ഥാ​​പി​​ത മാ​​ർ​​ഗ​​ത്തി​​ൽ പ​​രി​​ഹാരം ​​തേ​​ടു​​ക​​യാ​​ണ് വേ​​ണ്ട​​ത്.

സു​​പ്രീ​​ംകോ​​ട​​തി​​യെ സ​​മീ​​പി​​ച്ച‌് വി​​ശാ​​ല ബെ​​ഞ്ച‌് വേ​​ണ​​മെ​​ന്ന‌് അ​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ടാ​​ത്ത​​ത് എ​​ന്തെ​​ന്ന് അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പി. ​​ജ​​യ​​രാ​​ജ​​നും പ​​ങ്കെ​​ടു​​ത്തു.