കോട്ടയം: സോളാർ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയിൽ തനിക്കെതിരേ കേസ് എടുത്തതു ശബരിമല വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടും. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാകില്ല. വിഷയവുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച തിരുവനന്തപുരത്തു വിശദമായ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2012ൽ ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും തിരുവനന്തപുരത്തു പീഡിപ്പിച്ചെന്നാണ് സരിതയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പീഡനക്കേസ് ശബരിമലയിൽനിന്നു ശ്രദ്ധ തിരിക്കാൻ ഉമ്മൻ ചാണ്ടി
01:42 AM Oct 22, 2018 | Deepika.com