ഇരിങ്ങാലക്കുട: ചെറാക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാലു ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. ക്ഷേത്രനടയിലും ഉപദേവന്മാരായ ഗണപതി, മുത്തപ്പൻ പ്രതിഷ്ഠകൾക്കു മുന്നിലും നടപ്പുരയിലും സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങളാണ് കുത്തി തുറന്നിട്ടുള്ളത്. ഇന്നലെ പുലർച്ചെ ക്ഷേത്രം മേൽശാന്തി നട തുറക്കാൻ വന്നപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്നനിലയിൽ കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ എത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിനായകചതുർത്ഥി, ആയില്യപൂജ, വിജയദശമി ആഘോഷം എന്നിവ കഴിഞ്ഞ് ഭണ്ഡാരങ്ങൾ തുറന്നിട്ടില്ലായിരുന്നു. പതിനായിരത്തിലധികം രൂപ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുട എസ്ഐ വിബിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തി.
ഇരിങ്ങാലക്കുടയിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം
01:40 AM Oct 22, 2018 | Deepika.com