കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) സംസ്ഥാന നേതൃസംഗമം നാളെയും ബുധനാഴ്ചയുമായി മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കും. രാവിലെ 10നു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. ദീപിക ഫ്രണ്ട്സ് ക്ലബ്ല് സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി. സക്കറിയ അധ്യക്ഷത വഹിക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോണ്‍. ഡോ. മാണി പുതിയിടം ആമുഖ പ്രസംഗം നടത്തും. ചടങ്ങിൽ പ്രമുഖ സംരംഭകരെ ആദരിക്കും. ദീപിക ജനറൽ മാനേജർ (മാർക്കറ്റിംഗ്) കെ.സി. തോമസ് ആദരിക്കുന്നവരെ പരിചയപ്പെടുത്തും. എൽദോ ഏബ്രഹാം എംഎൽഎ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഡിഎഫ്സി കോതമംഗലം സോൺ പ്രസിഡന്റ് ജിബോയിച്ചൻ വടക്കൻ, കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ഡോ. ജോർജ് ഓലിയപ്പുറം, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് കൊച്ചി റെസിഡന്റ് മാനേജർ ഫാ. മാത്യു കിലുക്കൻ, ഡിഎഫ്സി സംസ്ഥാന ജനറൽ സെക്രട്ടറി പോളി അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.
തുടർന്നു വിവിധ വിഷയങ്ങളിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോണ്‍. ഡോ. മാണി പുതിയിടം, ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ എന്നിവർ ക്ലാസെടുക്കും. വൈകുന്നേരം അഞ്ചു മുതൽ ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ എന്നിവർ ക്ലാസെടുക്കും. തുടർന്നു ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
24നു രാവിലെ 8.30നു ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ ടി.സി. മാത്യു ക്ലാസെടുക്കും. 9.05നു ഡിഎഫ്സിയുടെ ഫലദായക പ്രവർത്തനരീതിയെക്കുറിച്ചു ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ സംസാരിക്കും. ഉച്ചയ്ക്കു 12.30നു നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്്ടർ മോണ്‍. ഡോ. മാണി പുതിയിടം സന്ദേശം നല്‍കും. ഡിഎഫ്സിഡബ്ല്യു കോതമംഗലം സോൺ പ്രസിഡന്റ് ഷീല രാജു പ്രസംഗിക്കും.
ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന നേതൃസംഗമം നാളെ തുടങ്ങും
01:40 AM Oct 22, 2018 | Deepika.com