ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനും എതിരേ കേസ്
01:10 AM Oct 21, 2018 | Deepika.com
തിരുവനന്തപുരം: സോളാർ കേ സിലെ പ്രതി സരിത എസ്.നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.സി. വേണുഗോപാൽ എംപിക്കുമെ തിരേ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉമ്മൻ ചാണ്ടിക്കെതിരേ പ്രകൃതി വിരുദ്ധ പീഡനക്കുറ്റവും വേണുഗോപാലിനെതിരേ മാനഭംഗക്കുറ്റവുമാണു ചുമത്തിയിരിക്കുന്നത്. സരിത എസ്. നായർ രണ്ടാഴ്ച മുന്പാണ് കേസിനാസ്പദമായ പരാതി നൽകിയത്.