സന്നിധാനത്തു കനത്ത മഴ
12:59 AM Oct 21, 2018 | Deepika.com
ശബരിമല: ശബരിമലയിലും പന്പയിലും ഇന്നലെ വൈകുന്നേരം മുതൽ കനത്ത മഴ. വൈകുന്നേരം നാലോടെ ആരംഭിച്ച മഴ രാത്രി വൈകിയും തുടരുകയാണ്. സന്നിധാനത്തും പന്പയിലും സ്ഥിതിഗതികൾ പുറമെ ശാന്തമാണെങ്കിലും യുവതികൾ എത്തുന്നുണ്ടെന്നറിഞ്ഞാൽ പ്രതിഷേധക്കാരുടെ വലിയൊരു നിര ഉടൻ രൂപപ്പെടുന്നതു പോലീസിനെ വട്ടംചുറ്റിക്കുന്നുണ്ട്.