പമ്പ: ഇന്നലെ കൊല്ലം ചാത്തന്നൂരിൽനിന്നു ശബരിമല ദർശനത്തിനു പന്പയിലെത്തിയ കെഡിഎഫ് സംസ്ഥാന നേതാവ് മഞ്ജുവിനെതിരേ നിലവിലുള്ളത് 31 കേസുകൾ. ഇതിൽ പലതും ക്രിമിനൽ കേസുകളാണെന്നു പോലീസ് പറഞ്ഞു.
മഞ്ജുവിന്റെ പശ്ചാത്തലം അന്വേഷിക്കാൻ പന്പയിൽനിന്നു കൊല്ലത്തേക്കു പോലീസ് നിർദേശം നല്കിയിരുന്നു. ഇതേത്തുടർന്നാണ് പോലീസ് ഇവരുടെ മുൻകാല ചരിത്രം പരിശോധിച്ചത്.
ഇതിനിടെ, പമ്പയിൽ താമസത്തിനുള്ള സൗകര്യമില്ലാത്തതിനാലാണ് മടങ്ങുന്നതെന്നു മഞ്ജു പറഞ്ഞു. ഇപ്പോൾ മടങ്ങുകയാണെങ്കിലും ഇവിടേക്കു താമസിക്കാതെ മടങ്ങി വരുമെന്നും അവർ പറഞ്ഞു.
അതേസമയം, മഞ്ജുവിന്റെ കേസുകളുടെ പശ്ചാത്തലം പോലീസ് അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് അവർ മടങ്ങാൻ സന്നദ്ധത കാട്ടിയതെന്നും പറയപ്പെടുന്നു.
മഞ്ജുവിനെതിരേ നിലവിലുള്ളത് 31 കേസുകൾ
12:59 AM Oct 21, 2018 | Deepika.com