വിശ്വാസികൾക്ക് ശബരിമലയിൽ ദർശനം നടത്താം: കളക്ടർ
12:47 AM Oct 21, 2018 | Deepika.com
പമ്പ: നല്ല വിശ്വാസികളായ യുവതികൾക്ക് ആചാരപ്രകാരം സന്നിധാനത്തു ദർശനം നടത്താമെന്നു ജില്ലാ കളക്ടർ പി.ബി. നൂഹ്. ആക്ടിവിസ്റ്റുകൾ വന്നാലും ദർശനത്തിന് അനുമതി നൽകും. എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നാണ് കോടതി ഉത്തരവ്. ഇത് നടപ്പാക്കാൻ ചുമതലയുണ്ടെന്നും കളക്ടർ പറഞ്ഞു. ദർശനത്തിനു പോകാൻ സുരക്ഷ വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.