അവയവദാനത്തിനു പ്രശംസാപത്രം
12:12 AM Oct 21, 2018 | Deepika.com
തിരുവനന്തപുരം: പരോപകാര തത്പരതയോടെ അവയവദാനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയില്‍നിന്നു പ്രശംസാപത്രം നല്‍കും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് തലവന്മാരെ ചുമതലപ്പെടുത്തി ആരോഗ്യ കുടുംബക്ഷേമവകുപ്പ് ഉത്തരവായി. ഇക്കാര്യം ജീവനക്കാരന്റെ സേവനപുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്യും.