കോട്ടയം: വൃശ്ചികം ഒന്നിനു നട തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചു ചേർക്കണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി
തിങ്കളാഴ്ച നട അടയ്ക്കുന്നതോടെ ഇപ്പോഴത്തെ പ്രതിസന്ധി അവസാനിക്കും. എന്നാൽ, മണ്ഡല കാലമാണ് വരാൻ പോകുന്നത്. വിവാദം അതേപടി തുടരുകയാണെങ്കിൽ നാട്ടിൽ സമാധാനം നഷ്ടമാകും.
മണ്ഡലകാലത്തിനു മുന്പ് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച തർക്കത്തിൽ വിശ്വാസികളുടെ മനസിനു പോറലേൽക്കാതെ ഒരു തീരുമാനം കൂട്ടായി ചർച്ച ചെയ്തു സർക്കാർ എടുക്കണം. സുപ്രീം കോടതിവിധി നടപ്പിലാക്കുന്നതിനു മുന്പു തന്നെ ഇത്തരമൊരു കൂടിയാലോചന നടത്തണമായിരുന്നു.
അതു സംഭവിക്കാത്തതു കൊണ്ടാണ് ഇത്രയധികം അനിഷ്ട സംഭവങ്ങൾ ഉണ്ടായത് - അദ്ദേഹം പറഞ്ഞു.
സർവകക്ഷിയോഗം വിളിക്കണമെന്നു മാണി
12:01 AM Oct 21, 2018 | Deepika.com