കുറവിലങ്ങാട്: കുറവിലങ്ങാട് സഹകരണബാങ്കിന്റെ നസ്രത്ത്ഹിൽ ശാഖയുടെ സുരക്ഷാജീവനക്കാരനെ ബാങ്കിനോട് ചേർന്നുള്ള ഷെഡിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറവിലങ്ങാട് പുളിനിൽക്കുംതടത്തിൽ പരേതനായ നീലകണ്ഠന്റെ മകൻ ചന്ദ്രസേന(68)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തിനു ബാങ്ക്ശാഖ തുറക്കാനെത്തിയ ജീവനക്കാരാണ് ഷെഡിനുള്ളിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ ചന്ദ്രസേനനെ കണ്ടത്.
കുറവിലങ്ങാട് എസ്ഐ ടി.ആർ. ദീപുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇൻക്വസ്റ്റ് തയാറാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഹൃദ്രോഗബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമാർട്ടം സൂചനയെന്ന് പോലീസ് പറയുന്നു. രണ്ടു വർഷമായി ബാങ്കിലെ സുരക്ഷാജീവനക്കാരനാണ് ചന്ദ്രസേനൻ. സംസ്കാരം ഇന്നു രാവിലെ 10.30 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സുധാകരൻ, രാജൻ, ആനന്ദവല്ലി, അംബി, ഗീത, മായ, പരേതരായ വാസുദേവൻ, വിൽസണ്. അമ്മ പരേതയായ സുകുമാരി.
ബാങ്ക് സുരക്ഷാ ജീവനക്കാരൻ മരിച്ചനിലയിൽ
12:01 AM Oct 21, 2018 | Deepika.com