തിടനാട് ഭാര്യ മരിച്ച പത്താംദിവസം ഭര്‍ത്താവും മരിച്ചു. മാവറ പരേതനായ പരമേശ്വരന് നായരുടെ മകന് എം.പി. രാജീവ് (52) ആണ് മരിച്ചത്. ഭാര്യ പാലാ കടപ്പാട്ടൂര്‍ പള്ളിയാടത്ത് കുടുംബാംഗം മിനി(48) അസുഖബാധിതയായി കഴിഞ്ഞ 11നാണ് മരിച്ചത്.
ഇരുവരും രോഗബാധതരായി പാലാ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മിനിയുടെ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കനായി ആശുപത്രിയില്‍ നിന്ന് വന്ന രാജീവ് പിന്നീട് തുടര്ചികിസിത്സക്കായി വീണ്ടും ആശുപത്രിയിലായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ചിക്കുകയും ശനിയാഴ്ച വൈകുന്നേരം5.30ഓടെ മരിക്കുക യായിരുന്നു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പില്‍. അമ്മ തങ്കമ്മ മരങ്ങാട് മഠത്തില്‍ കുടുംബാംഗം. മക്കള്‍: അനന്തു, അജിത്ത് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: സനല്‍കുമാര്‍, മിനി മധുകുമാര്‍ പാറയില്‍ (പനച്ചികപ്പാറ), എം.പി. ബിജു.
ഭാര്യ മരിച്ച പത്താംദിവസം ഭര്‍ത്താവും മരിച്ചു
12:01 AM Oct 21, 2018 | Deepika.com