കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഥകളി കലാകാരനായ കലാമണ്ഡലം ഗോപി, സാഹിത്യകാരനും നിരൂപകനുമായ എം.കെ. സാനു, സംസ്കൃത പണ്ഡിതനും നിരൂപകനുമായ പ്രഫ. എൻ.വി.പി. ഉണിത്തിരി എന്നിവരെ അവരുടെ സമഗ്ര സംഭാവനകളെ കണക്കിലെടുത്ത് ഡി-ലിറ്റ് ബിരുദം നൽകി ആദരിക്കും.
23ന് രാവിലെ 9.30ന് സർവകലാശാലാ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കേരളാ ഗവർണറും സർവകലാശാല ചാൻസലറുമായ ജസ്റ്റീസ് പി. സദാശിവം ബിരുദദാനം നിർവഹിക്കും.
വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സർവകലാശാല പ്രോ-ചാൻസലറുമായ ഡോ. കെ.ടി.ജലീൽ സന്നിഹിതനായിരിക്കും. ബിരുദദാന ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ കെ.എസ്. രവികുമാർ, രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ, സിൻഡിക്കറ്റ് അംഗങ്ങൾ, അക്കാദമിക് കൗണ്‍സിൽ അംഗങ്ങൾ, വിവിധ വകുപ്പ് അധ്യക്ഷന്മാർ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
കലാമണ്ഡലം ഗോപി, എം.കെ. സാനു, ഉണിത്തിരി എന്നിവർക്ക് ഡി-ലിറ്റ് നൽകും
12:01 AM Oct 21, 2018 | Deepika.com