പത്തനംതിട്ട: ഇലവുങ്കൽ മുതൽ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ മൂന്നു ദിവസംകൂടി തുടരുമെന്നു ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് അറിയിച്ചു.
ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കാനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് ഉത്തരവ്. ഇതുപ്രകാരം ജനങ്ങൾ അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ചു.
നിരോധനാജ്ഞ മൂന്നു ദിവസം കൂടി തുടരും
01:23 AM Oct 20, 2018 | Deepika.com