യുവതികൾ പതിനെട്ടാംപടി കയറിയാൽ നട അടച്ചിടുമെന്ന് തന്ത്രി

01:23 AM Oct 20, 2018 | Deepika.com
ശ​ബ​രി​മ​ല: യു​വ​തി​ക​ൾ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി പ​തി​നെ​ട്ടാം​പ​ടി​ക്ക് അ​രി​കി​ലെ​ത്തി​യാ​ൽ ന​ട​യ​ട​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നു ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്. ഇ​ന്ന​ലെ രാ​വി​ലെ യുവതികൾ പ​തി​നെ​ട്ടാം​പ​ടി​ക്ക് അ​രി​കി​ലെ​ത്തി​യ​തോ​ടെ​യാ​ണു ത​ന്ത്രി നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ത്തി​നും അ​ന്പ​തി​നു​മി​ട​യി​ലു​ള്ള സ്ത്രീകൾ ആ​രെ​ങ്കി​ലും പ​തി​നെ​ട്ടാം​പ​ടി ക​യ​റി ശ്രീ​കോ​വി​ല​ന​രി​കി​ലേ​ക്ക് എ​ത്തി​യാ​ൽ ആ​ചാ​ര ലം​ഘ​ന​മാ​കും. സു​പ്രീം കോ​ട​തി വി​ധി​യെ മാ​നി​ക്കു​ന്നു. എ​ന്നാ​ൽ, ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ൾ​ക്കാ​ണു പ്രാ​ധാ​ന്യം. ആ​ചാ​രം ലം​ഘി​ക്കു​ന്ന​തും വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​നെ വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​യ ഒ​രു ന​ട​പ​ടി​ക്കും കൂ​ട്ടു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നു രാ​ജീ​വ​ര് പ​റ​ഞ്ഞു. പ​ന്ത​ളം കൊ​ട്ടാ​ര​വും അ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ന​ട അ​ട​ച്ചി​ടാ​ൻ ത​ന്ത്രി​യോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്നു.