കഞ്ചാവ് വിൽപന: യുവാക്കൾ അറസ്റ്റിൽ

12:55 AM Oct 20, 2018 | Deepika.com
കൊ​​​ല്ല​​​ങ്കോ​​​ട്: പൊ​​​ള്ളാ​​​ച്ചി - തൃ​​​ശൂ​​​ർ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ൽ സ്കൂ​​​ൾ​​​ബാ​​​ഗി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​​ക​​​ട​​​ത്തി​​​യ 750 ഗ്രാം ​​​ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ടു യു​​​വാ​​​ക്ക​​​ളെ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ എ​​​ക്സൈ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ പി​​​ടി​​​കൂ​​​ടി. അ​​​ങ്ക​​​മാ​​​ലി ആ​​​റ​​​ളം മ​​​രോ​​​ട്ടി​​​ക്കു​​​ടി വീ​​​ട്ടി​​​ൽ നോ​​​ബി​​​ൾ (20), അ​​​ങ്ക​​​മാ​​​ലി കോ​​​ക്കു​​​ന്ന് പൈ​​​നാ​​​ട​​​ത്ത് അ​​​നു​​​ഖാ​​​ൻ (19) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്.

മു​​​ത​​​ല​​​മ​​​ട വ​​​ലി​​​യ​​​ച്ച​​​ള്ള​​​യി​​​ലാ​​​യി​​​രു​​​ന്നു വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന. അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ​​​ത്തി​​​ച്ച് സ്കൂ​​​ൾ, കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കു ചി​​​ല്ല​​​റ​​​വി​​​ല്പ​​​ന ന​​​ട​​​ത്താ​​​നാ​​​ണ് ക​​​ഞ്ചാ​​​വ് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ മൊ​​​ഴി ന​​​ല്കി. എ​​​ക്സൈ​​​സ് കൊ​​​ല്ല​​​ങ്കോ​​​ട് റേ​​​ഞ്ച് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എം. ​​​സ​​​ജീ​​​വ് കു​​​മാ​​​ർ, പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ സി.​​​ജെ. ​ഫ്രാ​​​ൻ​​​സി​​​സ്, സു​​​ജി​​​ത്ത് റോ​​​യ്, രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഷെ​​​യ്ക്ക് ദാ​​​വൂ​​​ദ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി​​​യ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.