തളിപ്പറമ്പ്: ഏഴാംമൈലില്‍ വടക്കാഞ്ചേരി റോഡിന് എതിര്‍വശത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ കവര്‍ച്ചാശ്രമം. എടിഎമ്മിലെ കാമറയ്ക്ക് പെയിന്റടിക്കുകയും രണ്ടു ലൈറ്റുകള്‍ തകര്‍ക്കുകയും ചെയ്തനിലയിലാണ്.
വ്യാഴാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് സംഭവമെന്നു കരുതുന്നു. എടിഎം മെഷീനിന്റെ പുറംഭാഗത്തെ തകിട് തകര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. രാത്രി 11.59 നാണ് കാമറയ്ക്ക് പെയിന്റടിച്ചതെന്ന് വ്യക്തമായി.
തളിപ്പറമ്പ് എടിഎമ്മിൽ കവര്‍ച്ചാശ്രമം
12:14 AM Oct 20, 2018 | Deepika.com