തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 സെന്റ് സ്ഥലം സംഭാവനയായി നൽകി യൂത്ത് കോണ്‍ഗ്രസ്-എസ് നേതാവ് സന്തോഷ് കാല. കാസർഗോഡ് ജില്ലയിലെ മടിക്കൈ വില്ലേജിൽ തന്റെ പേരിലുള്ള 25 സെന്റ് സ്ഥലമാണു സന്തോഷ് കാല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നൽകിയത്.
നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് മെന്പറും തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പേഴ്സണ്‍ സ്റ്റാഫ് അംഗവുമായി പ്രവർത്തിക്കുകയാണ് സന്തോഷ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് അദ്ദേഹം ഭൂമിയുടെ രേഖകൾ കൈമാറിയത്. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇ. ജനാർദനൻ, കെഎസ്യു-എസ് സംസ്ഥാന പ്രസിഡന്റ് റെനീഷ് മാത്യു, അഡീഷണൽ പിഎ പി. പ്രസന്നകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് 25 സെന്റ് സ്ഥലം നൽകി യൂത്ത് കോണ്‍ഗ്രസ്-എസ് നേതാവ്
11:47 PM Oct 19, 2018 | Deepika.com