കൊച്ചി: ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ യുവതികൾ വിശ്വാസികളല്ലാത്ത ഇടതുപക്ഷ സഹയാത്രികരാണെന്നു കോണ്ഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ.
ആക്ടിവിസ്റ്റുകളെന്നും മാധ്യമപ്രവർത്തകരെന്നും അവകാശപ്പെടുന്നവരെ കനത്തസുരക്ഷയിൽ ശബരിമലയിലെത്തിച്ചു വിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും മുറിവേൽപിക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല കയറിയ രഹ് ന ഫാത്തിമ എൽഡിഎഫിന്റെ അറിയപ്പെടുന്ന സഹയാത്രികയാണ്. പോലീസ് ഇവർക്ക് അകന്പടി സേവിച്ചത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദേശത്തെതുടർന്നായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ടു സർഡക്കാർ വിഡ്ഢിവേഷം കെട്ടിക്കുകയാണ്.
ശബരിമലയിലെത്തിയ വനിതകൾ ഇടതുസഹയാത്രികർ: കെ. സുധാകരൻ
11:47 PM Oct 19, 2018 | Deepika.com