കൊച്ചി: സാധുസേവന സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ജോസിയ കണ്ണൻചിറ തെരഞ്ഞെടുക്കപ്പെട്ടു.
മള്ളൂശേരി ജനറലേറ്റിൽ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജനറൽ കൗൺസിലേഴ്സായി സിസ്റ്റർ റ്റീന ചൊറുക്കാവിൽ, സിസ്റ്റർ ആശ ഈയംപറന്പിൽ, സിസ്റ്റർ സോണിയ വണ്ടർകുന്നേൽ, സിസ്റ്റർ എൽസി പാലത്തിങ്കൽ എന്നിവരേയും തെരഞ്ഞെടുത്തു.
സമ്മേളനത്തിൽ സാധുസേവന സഭാസ്ഥാപകനായ ഫാ. തോമസ് മാളിയേക്കലും മോഡറേറ്ററായി സാധു സേവന സഭയുടെ ഡയറക്ടർ ഫാ. വർഗീസ് പൊട്ടയ്ക്കലും സന്നിഹിതരായിരുന്നു.
സിസ്റ്റർ ജോസിയ എസ്എസ്എസ് സുപ്പീരിയർ ജനറൽ
11:47 PM Oct 19, 2018 | Deepika.com