എ​രു​മേ​ലി​യി​ൽ സ്ത്രീ​ക​ൾ ഉ​പ​വ​ാസം തുടങ്ങി

08:56 PM Oct 17, 2018 | Deepika.com
എ​​രു​​മേ​​ലി: ശ​​ബ​​രി​​മ​​ല സ്ത്രീ ​​പ്ര​​വേ​​ശ​​ന വി​​ധി ന​​ട​​പ്പി​​ലാ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന തീ​​രു​​മാ​​ന​​വു​​മാ​​യി നി​​ല​​യ്ക്ക​​ലി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ചു സ​​മ​​രം ശ​​ക്ത​​മാ​​ക്കി​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ രാ​​ത്രി​​യോ​​ടെ കാ​​ര്യ​​ങ്ങ​​ൾ പോ​​ലീ​​സി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ക്കി​യി​രു​ന്നു. അ​​തേ​​സ​​മ​​യം, ഇ​ന്നു നി​​ല​​ക്ക​​ലി​​ലും എ​​രു​​മേ​​ലി​​യി​​ലും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് സ്ത്രീ​​ക​​ളാ​​യ ഹൈ​​ന്ദ​​വ സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​പ​​വാ​​സം ന​​ട​​ത്തു​​ന്ന​​തോ​​ടെ വീ​​ണ്ടും സം​​ഘ​​ർ​​ഷ​​ഭ​​രി​​ത​​മാ​​കു​​മെ​ന്നാ​ണ് സൂ​​ച​​ന​.

നി​​ല​​യ്ക്ക​​ലി​​ൽ എ​​ഡി​ജി​പി​യു​​ടെ​​യും എ​​രു​​മേ​​ലി​​യി​​ൽ കോ​​ട്ട​​യം എ​​സ്പി ​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ലും ഇ​​ന്നു രാ​​വി​​ലെ​​യു​​മാ​​യി വ​​ൻ പോ​​ലീ​​സ് സം​​ഘ​​മാ​​ണ് എ​​ത്തി​​യി​​ട്ടു​​ള്ള​​ത്. യു​​വ​​തി​​ക​​ളെ ബ​​ല​​മാ​​യി ത​​ട​​ഞ്ഞാ​​ൽ നേ​​രി​​ടാ​​നാ​​ണ് പോ​​ലീ​​സി​​ന്‍റെ നീ​​ക്കം. 100 ഓ​​ളം വ​​നി​​താ പോ​​ലീ​​സ് ഉ​​ൾ​​പ്പെടെ 350 പോ​​ലീ​​സു​​കാ​​രെ​​യാ​​ണ് ഇ​​ന്ന് രാ​​വി​​ലെ എ​​രു​​മേ​​ലി​​യി​​ൽ വി​​ന്യ​​സി​​ച്ചി​​രി​​ക്കു​​ന്ന​​ത്. രാ​​വി​​ലെ പ​​ത്തി​​ന് എ​​രു​​മേ​​ലി വ​​ലി​​യ​​ന്പ​​ല ന​​ട​​പ്പ​​ന്ത​​ലി​​ൽ ആ​​ണ് ഉ​​പ​​വാ​​സ സ​​മ​​രം ആ​​രം​​ഭി​​ക്കു​​ക. ഇ​​തി​​നാ​​യി ഒ​​രു​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി. പൂ​​രാ​​ടം തി​​രു​​നാ​​ൾ മം​​ഗ​​ളാ​ഭാ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.