കൊച്ചി : ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ ഹർജി നൽകി.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും ശബരിമല തന്ത്രി കുടുംബാംഗമായ താൻ പൊതു പ്രവർത്തകനാണെന്നും ഹർജിയിൽ പറയുന്നു.
ശബരിമല ഭക്തരെ പിന്തുണച്ച് ഇപ്പോൾ നടക്കുന്ന ശബരിമല മൂവ്മെന്റിൽ സജീവമാണ്. ഇതോടൊപ്പം വിവിധ പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ശബരിമലയിലാണ് ഇപ്പോഴുള്ളത്. ശബരിമല ഭക്തർക്കു വേണ്ടിയുള്ള പൊതുജനമുന്നേറ്റത്തെ തകർക്കാൻ രാഷ്ട്രീയ അജൻഡയുടെ ഭാഗമായി തന്നെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും ഹർജിയിൽ പറയുന്നു.
മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ ഹർജി നൽകി
08:42 PM Oct 17, 2018 | Deepika.com