ഇടുക്കി: എൻസിസി കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ട്രക്ക് ക്യാന്പ് കുളമാവ് ജവഹർ നവേദയ സ്കൂളിൽ ഇന്നുതുടങ്ങും. 25 വരെയാണ് ക്യാന്പ്. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ 500 എൻസിസി കേഡറ്റുകളാണ് ക്യാന്പിൽ പങ്കെടുക്കുന്നത്.
കുളമാവ് വനമേഖലയിൽ തെരഞ്ഞെടുക്കപ്പെട്ട നാലു റൂട്ടുകളിലാണ് ട്രക്കിംഗ്. പഠന യാത്രകൾ, കലാ - സാംസ്കാരിക പരിപാടികൾ, ക്ലാസുകൾ, വിവിധ മത്സരങ്ങൾ എന്നിവയും ക്യാന്പിന്റെ ഭാഗമായി സംഘടിപ്പിക്കും.
എൻസിസി കോട്ടയം ഗ്രൂപ്പ് 18 കേരളാ ബറ്റാലിയൻ മൂവാറ്റുപുഴയാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. കോട്ടയം ഗ്രൂപ്പ് കമാൻണ്ടർ ബ്രിഗേഡിയർ എൻ.വി. സുനിൽകുമാർ, 18 കേരള ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ കേണൽ ക്രിറ്റ് കെ. നായർ, ക്യാപ്റ്റൻ ഡോ. പി.കെ. സുഷൻ, സെക്കൻഡ് ഓഫീസർ ഡോ. സജീവ് കെ. വാവച്ചൻ എന്നിവർ ക്യാന്പിനു നേതൃത്വം നൽകും. ട്രക് മാനേജർ കേണൽ എൻപിഎസ് പൂർ, ലെഫ്. കേണൽ എ.പി. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് ട്രക്കിംഗ്.
എൻസിസി ദക്ഷിണേന്ത്യൻ ട്രക്ക് ക്യാന്പ് കുളമാവ് ജെഎൻവിയിൽ
07:35 PM Oct 17, 2018 | Deepika.com