ഭക്ഷണത്തിലെ മായം: ഈ വർഷം പിഴ കാൽക്കോടിയിലേറെ
07:35 PM Oct 17, 2018 | Deepika.com
കോട്ടയം: മായംകലർന്ന ഭക്ഷ്യസാധനങ്ങൾ വിറ്റഴിച്ചതിനു ഈ വർഷം സംസ്ഥാനത്തു പിഴയിടാക്കിയതു കാൽ കോടിയിലധികം രൂപ. ഒന്പതു ജില്ലകളിൽനിന്നാണു 25.46 ലക്ഷം രൂപ പിഴയീടാക്കിയത്. കോഴിക്കോട് ജില്ലയിലാണു പിഴത്തുക ഏറ്റവും കൂടുതൽ. വയനാട്ടിൽനിന്നാവട്ടെ പിഴയായി ഒരു രൂപ പോലും ഈടാക്കിയിട്ടുമില്ല. ഭക്ഷണത്തിലെ മായം പെരുകുന്പോഴും പരിശോധിപ്പിക്കാൻ സാധാരണക്കാരനു തടസം അമിത ഫീസാണ്.