കൊയിലാണ്ടി: അമ്പത്തൊന്നു വർഷമായി ശബരിമലയിൽ പോകുന്ന ഗുരുസ്വാമി ട്രെയിൻ തട്ടി മരിച്ച നിലയിൽ. പുളിയഞ്ചേരി താഴെ പന്തല്ലുര്‍ അമൃതയില്‍ രാമകൃഷ്ണന് കക്കട്ട് (85) ആണ് ഇന്നലെ രാവിലെ മരിച്ചത്. ശബരിമല വിവാദങ്ങളിൽ അസ്വസ്ഥനായിരുന്നു രാമകൃഷ്ണനെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
‘ഇന്ന് തുലാം ഒന്നാണ്. എനിക്ക് അവിടെ എത്തണം’ എന്നെഴുതിയ കത്ത് മൃതദേഹത്തിൽനിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചു.
എസ്ബിഐ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: രാധാമ്മ. മക്കള്‍: പ്രേംരാജ്, സ്നേഹരാജ്, പുഷ്പലത, വല്‍സരാജ്. മരുമക്കള്‍: മാലതി, ആശ, അശോകന്, സതി. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ട്രെയിൻ തട്ടി ഗുരുസ്വാമി മരിച്ചു
07:27 PM Oct 17, 2018 | Deepika.com