തിരുവനന്തപുരം: എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ ഓർഡിനൻസ് കൊണ്ടോ നിയമനിർമാണംകൊണ്ടോ മാറ്റാനാകില്ലെന്നും ഇതിന്റെ പേരിൽ സംസ്ഥാനത്ത് അക്രമം ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ശബരിമലയിലെ ചരിത്ര വിധി സർക്കാർ നടപ്പിലാക്കുമെന്നും വിശ്വാസികൾക്കു പൂർണ സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല വിധി നടപ്പാക്കും: മുഖ്യമന്ത്രി
12:53 AM Oct 17, 2018 | Deepika.com