തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ സിനിമാ നടന് കൊല്ലം തുളസി വനിതാ കമ്മീഷന് മുമ്പാകെ എത്തി മാപ്പ് എഴുതി നല്കി. വിവാദപരമാര്‍ശം നടത്തിയതിനെ തുടര്‍ന്ന് വനിതാ കമ്മീഷന് കൊല്ലം തുളസിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് കമ്മീഷന് ആസ്ഥാനത്തെത്തി കമ്മീഷന് അംഗം ഷാഹിദാ കമാലിനു മുമ്പാകെയാണ് മാപ്പപേക്ഷ എഴുതി നല്‍കിയത്. താന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും സ്ത്രീകള്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നതായും കൊല്ലം തുളസി എഴുതി നല്കി.
വിവാദ പരാമര്‍ശം: കൊല്ലം തുളസി മാപ്പ് എഴുതി നല്കി
12:36 AM Oct 17, 2018 | Deepika.com