തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെയും ബിജെ പിയുടെയും കള്ളക്കളികൾ തുറന്നു കാട്ടുന്നതിനും യഥാർഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമായി ഈ മാസം 22 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികൾ യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.ഈ മാസം 22 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതനാത്ത് ആദ്യത്തെ യോഗം നടക്കും. 31 ന് കൊല്ലത്തും മറ്റു ജില്ലകളിൽ നവംബറിലും യോഗങ്ങൾ നടക്കും.
ബ്രൂവറി അഴിമതിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടും പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും 29 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലും മറ്റു ജില്ലകളിൽ കളക്ടറേറ്റ് പടിക്കലും യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തും.
ശബരിമല: യുഡിഎഫ് പ്രചാരണത്തിന്
12:36 AM Oct 17, 2018 | Deepika.com