സിദ്ദിഖ് പറഞ്ഞത് അമ്മയുടെ നിലപാടല്ല; ജഗദീഷ്
12:36 AM Oct 17, 2018 | Deepika.com
കൊച്ചി: നടൻ സിദ്ദിഖ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞത് അമ്മയുടെ നിലപാട് അല്ലെന്ന് അമ്മ ട്രഷറർ ജഗദീഷ്. അമ്മയുടെ ഔദ്യോഗിക വക്താവ് താനാണ്. ഡബ്ല്യുസിസി അംഗങ്ങളുടെ പത്രസമ്മേളനത്തിനുശേഷം അമ്മയുടെ നിലപാട് അറിയിച്ചുള്ള വിശദീകരണക്കുറിപ്പ് തയാറാക്കാൻ പ്രസിഡന്റ് മോഹൻലാൽ ആണു തന്നെ ചുമതലപ്പെടുത്തിയത്. താൻ തയാറാക്കിയ കുറിപ്പ് പ്രസിഡന്റ് കാണുകയും ചില കൂട്ടിച്ചേർക്കൽകൂടി നിർദേശിക്കുകയും ചെയ്തുവെന്നും ജഗദീഷ് പറഞ്ഞു.