തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീ പ്രവർത്തകരെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മിന്നൽ പണിമുടക്ക്. യാത്രക്കാർ ദുരിതത്തിലായി.
എംഡി ടോമിൻ ജെ. തച്ചങ്കരിയാണ് റിസർവേഷൻ കൗണ്ടറുകളിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിച്ച് ഉത്തരവിട്ടത്. കുടുംബശ്രീ പ്രവർത്തകർക്ക് ഇന്നലെ മുതൽ പരിശീലനം നൽകാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചപ്പോഴാണ് ജീവനക്കാർ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. ഇതോടെ കുടുംബശ്രീ പ്രവർത്തകരുടെ പരിശീലനം മുടങ്ങി.
കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി
12:22 AM Oct 17, 2018 | Deepika.com