പെട്രോളിന് 11 പൈസ കൂടി, ഡീസലിന് 24 പൈസയും
12:22 AM Oct 17, 2018 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ പെട്രോളിനു 11 പൈസയും ഡീസലിന് 24 പൈസയും കൂടി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.86 രൂപയും ഡീസലിന് 79.74 രൂപയുമാണ് ഇന്നലത്തെ വില. തിരുവനന്തപുരത്തു പെട്രോളിന് 86.28 രൂപയും ഡീസലിന് 81.08 രൂപയും കോഴിക്കോട്ട് പെട്രോളിന് 85.20 രൂപയും ഡീസലിന് 80.01 രൂപയുമായിരുന്നു.