തിരുവനന്തപുരം: 18 മുതല്‍ 21 വരെ കെഎസ്ഇബി യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെടും. കെഎസ്ഇബിയുടെ വിവരസാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച ഡിസാസ്റ്റര്‍ റിക്കവറി (ഡിആര്‍) സെന്ററിന്റെ പ്രവര്‍ത്തനക്ഷമതാ പരിശോധനയ്ക്കായി ഡിആര്‍ ഡ്രില്‍ നടത്തുന്നതിനാലാണിത്.
ഈ ദിവസങ്ങളില്‍ ഫ്രണ്ടസ്, അക്ഷയ, സിഎസ്സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെയും വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ഇതേ ദിവസങ്ങളില്‍ 1912 നമ്പറിലെ കസ്റ്റമര്‍ കെയര്‍ സെന്ററും പ്രവര്‍ത്തിക്കില്ല.
വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കുന്നതിനായി ഇതേ ദിവസങ്ങളില്‍ അതാത് സെക്ഷന്‍ ഓഫീസുകളിലോ 0471 2514668 / 2514669 / 2514710 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം. കെഎസ്ഇബി യുടെ പ്രവര്‍ത്തന നിര്‍വഹണത്തിന് സഹായിക്കുന്ന മറ്റു സോഫ്റ്റ്വെർ ആപ്ളിക്കേഷനുകളും മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ ലഭ്യമാകുന്നതല്ല.
കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ 18 മുതല്‍ 21 വരെ തടസപ്പെടും
11:31 PM Oct 16, 2018 | Deepika.com