കൊച്ചി: മാനേജ്മെന്റ് അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ മൈനോരിറ്റി സ്കൂൾസി(എംഎസിഎംഎസ്)ന്റെ ആഭിമുഖ്യത്തിൽ 19ന് വിദ്യാഭ്യാസ അവകാശ കണ്വൻഷൻ സംഘടിപ്പിക്കും. രാവിലെ 10.30ന് ആലുവ ജീവസ് സിഎംഐ സെന്റർ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ അണ് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ന്യൂനപക്ഷ വിദ്യാലയങ്ങളും പങ്കെടുക്കുമെന്ന് എംഎസിഎംഎസ് പ്രസിഡന്റ് ഫാ. വർഗീസ് മാണിക്കനാംപറന്പിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉദ്ഘാടനം അൻവൻ സാദത്ത് എംഎൽഎ നിർവഹിക്കും. എംഎൽഎമാരായ ഹൈബി ഈഡൻ, റോജി എം. ജോണ് എന്നിവർ പങ്കെടുക്കും.
വിദ്യാഭ്യാസ അവകാശ സംരക്ഷണ ശില്പശാലയ്ക്ക് ജോസ് ഏബ്രഹാം നേതൃത്വം നൽകും. ഫാ. ജയ്മോൻ ഓലിയപ്പുറം, ജോസി ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എംഎസിഎംഎസ് വിദ്യാഭ്യാസ അവകാശ കണ്വൻഷൻ 19ന്
11:31 PM Oct 16, 2018 | Deepika.com