കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവർ മല കയറാൻ വന്നാൽ ചാവേറുകളെ അയയ്ക്കുമെന്ന് ഹനുമാൻ സേന ഭാരത് ചെയർമാൻ എ.എം. ഭക്തവത്സലൻ.
ശബരിമല ആചാര അനുഷ്ഠാന സംരക്ഷണ ഓർഡിനൻസ് കൊണ്ടുവരിക, ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക, 10-50 വയസ് പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരത്തിലാണ് ഹനുമാൻ സേനയെന്നും16 മുതൽ മണ്ഡലകാലം കഴിയുംവരെ ചാവേറുകളെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ചാവേറുകളെ അയയ്ക്കുമെന്ന് ഹനുമാൻസേന
12:53 AM Oct 16, 2018 | Deepika.com