കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് ഈ വർഷം യാത്രയ്ക്കായി കരിപ്പൂരോ നെടുമ്പാശേരിയോ തെരഞ്ഞെടുക്കാൻ ഹജ്ജ് അപേക്ഷയിൽ അവ സരം. ഈ വർഷത്തെ അപേക്ഷകൾ ഈ മാസം 18 മുതൽ സ്വീകരിക്കും.
കരിപ്പൂരിൽ റണ്‍വേ റീ-കാർപ്പറ്റിംഗിനെത്തുടർന്ന് മൂന്നു വർഷമായി ഹജ്ജ് സർവീസുകളുണ്ടായിരുന്നില്ല. എന്നാൽ ഈവർഷം ഹജ്ജ് വിമാനങ്ങൾ കരിപ്പൂരിൽ നിന്ന് പുറപ്പെടുമെന്ന് ഇതോടെ ഉറപ്പായി. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, കോ-ഓർഡിനേറ്റർ എൻ.പി. ഷാജഹാൻ എന്നിവർ കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ ഡോ. മഖ്സൂദ് അഹമ്മദ് ഖാൻ, ഡെപ്യൂട്ടി സിഇഒ സയീദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഹജ്ജ് അപേക്ഷകൾ 18 മുതൽ
12:39 AM Oct 16, 2018 | Deepika.com