എസ്എച്ച് മെഡിക്കൽ സെന്‍റർ 50ന്‍റെ നിറവിൽ

11:46 PM Oct 15, 2018 | Deepika.com
കോ​ട്ട​യം: ആ​രോ​ഗ്യ പ​രി​ര​ക്ഷാ​രം​ഗ​ത്ത് അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. 1969-ൽ ​പ​ത്ത് ബെ​ഡു​ക​ളു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ആ​ശു​പ​ത്രി ഇ​ന്ന് 300 ബെ​ഡു​ക​ളു​ള്ള മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യും ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടായും വ​ള​ർ​ന്ന​തി​ന് പി​ന്നി​ൽ എ​സ്എ​ച്ച് കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും ആ​ത്മ സ​മ​ർ​പ്പ​ണ​വു​മാ​ണ്.

ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ നാ​ളെ രാ​വി​ലെ എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​സ്റ്റ​ർ ഫ്ള​വ​ർ ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജോ​സ് കെ. ​മാ​ണി എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എ​സ്എ​ച്ച് ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ ആ​ലീ​സ് മ​ണി​യ​ങ്ങാട്ട് സ്വാ​ഗ​തം പ​റ​യും.


മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ നാ​ളെ ഒ​പി അ​വ​ധി

കോ​ട്ട​യം: എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ നാ​ളെ ഒ​പി അ​വ​ധി​യാ​യി​രി​ക്കും.