കൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സംബന്ധിച്ച ഹൈക്കോടതി വിധി ചരിത്രപ്രധാനമായ നാഴികക്കല്ലാണെന്ന് സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ജനാർദനൻ നായരും ജനറൽ സെക്രട്ടറി കെഎച്ച്എം അഷ്റഫും പറഞ്ഞു.
2014 ലെ പിഎഫ് ഭേദഗതികൾ റദ്ദാക്കിയ ഹൈക്കോടതിവിധി സ്വാഗതാർഹമാണ്. ഇത് പെൻഷൻ വാങ്ങുന്ന ലക്ഷക്കണക്കിന് ജീവനക്കാർക്കും ഇപിഎഫിൽ വിഹിതമടയ്ക്കുന്ന നിലവിലെ ജീവനക്കാർക്കും ആശ്വാസം പകരുന്നതാണെന്നും അവർ വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഹൈക്കോടതിവിധി സ്വാഗതാർഹം: സീനിയർ ജേർണലിസ്റ്റ് യൂണിയൻ
11:46 PM Oct 15, 2018 | Deepika.com