തൃശൂർ: മലയാളം ഉൾപ്പെടെ അഞ്ച് ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ മൊബൈൽ എന്റർടെയ്ൻമെന്റ് സേവനദാതാക്കളായ ഓണ്‍മൊബൈൽ, ഓണ്‍മോ വീഡിയോ അവതരിപ്പിച്ചു. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലാണ് ഓണ്‍മോ വീഡിയോകൾ എത്തിയിരിക്കുന്നത്. വീഡിയോ വിനോദങ്ങളുടെ വണ്‍-സ്റ്റോപ് ഡെസ്റ്റിനേഷൻ ആണ് ഓണ്‍മോ.
വീട്ടമ്മമാർ, സ്കൂൾ-കോളജ് വിദ്യാർത്ഥികൾ, പ്രഫഷണലുകൾ, മുതിർന്ന പൗരന്മാർ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട പ്രേക്ഷകർക്കും വേണ്ടി 12 വിഭാഗങ്ങളിലായി ഓണ്‍മോ വീഡിയോ വിനോദ പരിപാടികൾ ഒരുക്കിയിരിക്കുന്നു.
മലയാളത്തിലും ഇനി ഓണ്‍മോ വീഡിയോ
11:46 PM Oct 15, 2018 | Deepika.com