വട്ടപ്പലത്തിന് കട്ടക്കയം സാഹിത്യവേദി അവാർഡ്

11:29 PM Oct 15, 2018 | Deepika.com
കോ​​​ട്ട​​​യം: ന്യൂ​​​ജേ​​​ഴ്സി​​​യി​​​ലെ മ​​​ല​​​യാ​​​ളി സം​​​ഘ​​​ട​​​ന​​​യാ​​​യ മ​​​ല​​​യാ​​​ളി അ​​​സം​​​ബ്ലി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള മ​​​ഹാ​​​ക​​​വി ക​​​ട്ട​​​ക്ക​​​യം സാ​​​ഹി​​​ത്യ​​​വേ​​​ദി​​​യു​​​ടെ പ്ര​​​ഥ​​​മ പു​​​ര​​​സ്കാ​​​രം ജോ​​​സ് വ​​​ട്ട​​​പ്പ​​​ല​​​ത്തി​​​ന്. പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന സാ​​​ഹി​​​ത്യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് വ​​​ട്ട​​​പ്പ​​​ല​​​ത്തി​​​നെ അ​​​വാ​​​ർ​​​ഡി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് മ​​​ല​​​യാ​​​ളി അ​​​സം​​​ബ്ലി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് ബെ​​​ൻ കു​​​ര്യ​​​ൻ ക​​​ട്ട​​​ക്ക​​​യം അ​​​റി​​​യി​​​ച്ചു.

അ​​​ൻ​​​പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. ഡോ. ​​​സി.​​​പി. രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ചെ​​​യ​​​ർ​​​മാ​​​നും പ്ര​​​ഫ. വി.​​​പി. ജോ​​​ൺ​​​സ്, സി.​​​ടി. തോ​​​മ​​​സ് പൂ​​​വ​​​ര​​​ണി എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യു​​​ള്ള ക​​​മ്മി​​​റ്റി​​​യാ​​​ണ് വ​​​ട്ട​​​പ്പ​​​ല​​​ത്തി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.

പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വി​​​ന് സ്റ്റേ​​​റ്റ്മാ​​​ൻ ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ്, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും സാ​​​ഹി​​​ത്യ​​​മേ​​​ഖ​​​ല​​​യി​​​ൽ കെ​​​സി​​​ബി​​​സി നോ​​​വ​​​ൽ അ​​​വാ​​​ർ​​​ഡും നേ​​​ടി​​​യി​​​ട്ടു​​​ണ്ട് ജോ​​​സ് വ​​​ട്ട​​​പ്പ​​​ലം.

ദീ​​​പി​​​ക​​​യു​​​ടെ മു​​​ൻ ചീ​​​ഫ് റി​​​പ്പോ​​​ർ​​​ട്ട​​​റാ​​​യ ഇ​​​ദ്ദേ​​​ഹം ഇ​​​പ്പോ​​​ൾ ദീ​​​പി​​​ക വാ​​​ർ​​​ഷി​​​ക പ​​​തി​​​പ്പി​​​ന്‍റെ എ​​​ഡി​​​റ്റ​​​ർ ഇ​​​ൻ ചാ​​​ർ​​​ജാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. റി​​​ട്ട ഹൈ​​​സ്കൂ​​​ൾ ഹെ​​​ഡ്മി​​​സ്ട്ര​​​സ് സൂ​​​സ​​​മ്മ​​​യാ​​​ണു ഭാ​​​ര്യ. മ​​​ക്ക​​​ൾ: ഡോ. ​​​സു​​​നി​​​ത സൂ​​​സ​​​ൻ ജോ​​​സ് (സെ​​​ന്‍റ് ജോ​​​സ​​​ഫ് ട്ര​​​യി​​​നിം​​​ഗ് കോ​​​ള​​​ജ് മാ​​​ന്നാ​​​നം), ഡോ. ​​​സു​​​നി​​​ൽ വി. ​​​വ​​​ട്ട​​​പ്പ​​​ലം (സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ് തു​​​ന്പ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), സു​​​ന​​​ന്ദ സൂ​​​സ​​​ൻ ജോ​​​സ് (മും​​​ബൈ).