തൃശൂർ: ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒമ്പത്, പത്ത്, 11 തീയതികളിൽ ഗായകർക്കും സംഗീതജ്ഞർക്കും സംഗീത വിദ്യാർഥികൾക്കുമായി ദേശീയ ശില്പശാല നടത്തും.
സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ.ഡോ. പോൾ പൂവത്തിങ്കൽ, തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ലാറിങ്കോളജിസ്റ്റ് ഡോ. ആർ. ജയകുമാർ, ശബ്ദപരിശീലകൻ ബിനു ജോണ് മാത്യൂസ്, പ്രഫ. ജോർജ് എസ് പോൾ, യോഗ തെറാപിസ്റ്റ് മനോജ് ഭാസ്കർ തുടങ്ങിയവർ ശിൽപശാല നയിക്കും. ഫോണ്- 9447736667.
വോക്കോളജി ശില്പശാല അടുത്ത മാസം
11:29 PM Oct 15, 2018 | Deepika.com