പ്ര​ള​യ​ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കെഎം​പി​എ ധ​ന​സ​ഹാ​യം ന​ൽ​കി

11:22 PM Oct 15, 2018 | Deepika.com
കൊ​​​​ച്ചി: പ്ര​​​​ള​​​​യ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ച പ്രി​​​​ന്‍റിം​​​​ഗ് പ്ര​​​സ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ച പ്ര​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും കേ​​​​ര​​​​ള മാ​​​​സ്റ്റ​​​​ർ പ്രി​​​​ന്‍റേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ (കെ​​​എം​​​​പി​​​​എ) ധ​​​​ന​​​​സ​​​​ഹാ​​​​യം എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ​സ​​​​ഫി​​​​റു​​​​ള്ള വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. 10 പ്ര​​​​സ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും 18 പ്ര​​​​സു​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന 157 ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​മാ​​​​ണ് സ​​​​ഹാ​​​​യ​​​​ധ​​​​നം വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത്.

അ​​​​ച്ച​​​​ടി​​​​ശാ​​​​ല ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രോ​​​​ടൊ​​​​പ്പം ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും പ്ര​​​​ത്യേ​​​​കം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ല്കി​​​​യ കേ​​​​ര​​​​ള മാ​​​​സ്റ്റ​​​​ർ പ്രി​​​​ന്‍റേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ന​​​​ട​​​​പ​​​​ടി ശ്ലാ​​​​ഘ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്ന് ക​​​​ള​​​​ക്ട​​​​ർ പ​​​​റ​​​​ഞ്ഞു.

സ്കൂ​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് കെ​​​എം​​​​പി​​​​എ നോ​​​​ട്ട്ബു​​​​ക്കു​​​​ക​​​​ൾ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ല്കു​​​​ന്ന പ​​​​ദ്ധ​​​​തി ക​​​​ള​​​​ക്ട​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. മി​​​​ക​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​ള്ള ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ സം​​​​സ്ഥാ​​​​ന അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ എ​​​​സ്. സു​​​​രേ​​​​ഷി​​​​നെ കെ​​​എം​​​​പി​​​​എ സം​​​​സ്ഥാ​​​​ന കോ - ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഒ. ​​​​വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ പൊ​​​​ന്നാ​​​​ട അ​​​​ണി​​​​യി​​​​ച്ച് ആ​​​​ദ​​​​രി​​​​ച്ചു.

പാ​​​​ലാ​​​​രി​​​​വ​​​​ട്ടം റി​​​​നൈ ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ. ഗോ​​​​പ​​​​കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​എം​​​​പി​​​​എ അം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​ള​​​​യ​​​​ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്ക് സ​​​​മാ​​​​ഹ​​​​രി​​​​ച്ച തു​​​​ക​​​​യു​​​​ടെ ചെ​​​​ക്ക് ആ​​​​ർ. ഗോ​​​​പ​​​​കു​​​​മാ​​​​ർ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി. ജ​​​​ന​​​റ​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു ജോ​​​​സ് പ്ര​​​​സം​​​​ഗി​​​​ച്ചു.