തിരുവനന്തപുരം: സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭയുമായി ഇനി ഒരു ചർച്ചയ്ക്കും സാധ്യതയില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. സി.കെ.ജാനു മുന്നണി വിട്ടതിൽ അദ്ഭുതമില്ലെന്നും മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചതിനാൽ ആ പാർട്ടിയുമായി ചർച്ചയ്ക്കില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ജാനുവിന്റെ പാർട്ടി മുന്നണി വിടുമെന്ന സൂചന നേരത്തെതന്നെ ലഭിച്ചിരുന്നതായും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു. എൻഡിഎ നടത്തിവരുന്ന സമരത്തിലും ജാനു പങ്കെടുത്തിരുന്നില്ല. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ജാനുവിന്റെ നിലപാട്. ഒരുപടികൂടി കടന്നു ശബരിമലയിൽ സ്ത്രീകളെ പൂജാരികളാക്കണമെന്നും ജാനു ആവശ്യപ്പെട്ടിരുന്നു.
ജാനുവുമായി ചർച്ചയ്ക്കു സാധ്യതയില്ല: ശ്രീധരൻപിള്ള
01:19 AM Oct 15, 2018 | Deepika.com