ദേവസ്വം ബോർഡുമായി ചർച്ച: പന്തളം കൊട്ടാരത്തിന്റെ തീരുമാനം ഇന്ന്
01:04 AM Oct 15, 2018 | Deepika.com
പന്തളം: ശബരിമലയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചർച്ചയ്ക്കു ക്ഷണിച്ചതിന് പന്തളം കൊട്ടാരം ഇന്നു മറുപടി നല്കും. തന്ത്രി കുടുംബം അടക്കമുള്ള സംഘടനകളുമായി കൂടിയാലോചിച്ചതിനു ശേഷം മറുപടി നല്കുമെന്നാണ് ഇന്നലെ നടന്ന കൊട്ടാരം നിർവാഹക സംഘം വാർഷിക പൊതുയോഗം തീരുമാനിച്ചതെന്ന് പ്രസിഡന്റ് ശശികുമാര വർമ പറഞ്ഞു.