മറയൂർ: പാന്പാറ്റിലെ കോവിൽക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ ഐഎസ്ആർഒ ജീവനക്കാരനെ ഒഴുക്കിൽപെട്ടു കാണാതായി. മൂന്നാർ ദേവികുളം സ്വദേശിയും തിരുവനന്തപുരം ഐഎസ്ആർഒയിലെ ഫയർമാനുമായ രാജ്കുമാർ (45) ആണ് ഒഴുക്കിൽപെട്ടത്.
സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച രാവിലെ ഇരവികുളം നാഷണൽ പാർക്ക്, മറയൂരിലെ മുനിയറകൾ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഉച്ചക്ക് പാന്പാറ്റിലെ കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിനു സമീപമാണു കുളിക്കാനിറങ്ങിയത്. അഗ്നിരക്ഷാസേനയ്ക്കു കയത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല. മാതാവ്: സുബ്ബലക്ഷ്മി, ഭാര്യ: മുരുകേശ്വരി. മക്കൾ: ആദീശ്വരൻ, ആദിത്യൻ.രാജ്കുമാർ
ഐഎസ്ആർഒ ഉദ്യോഗസ്ഥനെ പാന്പാറ്റിൽ കാണാതായി
01:04 AM Oct 15, 2018 | Deepika.com