കോട്ടയം: ടെന്പോ ട്രാവലർ ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നാഗന്പടം പറന്പിച്ചിറയിൽ പി.കെ. തങ്കച്ചൻ (72) ആണ് മരിച്ചത്. ഇന്നലെ രാത്രി 6.45ന് എംസി റോഡിൽ നാഗന്പടം ക്ഷേത്ര ജംഗ്ഷനു സമീപമായിരുന്നു അപകടം.
എംസി റോഡിലേക്കു പ്രവേശിക്കുന്നതിനിടെ ടെന്പോട്രാവലർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഗാന്ധിനഗർ പോലീസ് കേസെടുത്തു. ഭാര്യ: ലത, മക്കൾ: പി.ടി. അരുണ്‍, പി.ടി. അനീഷ്. മരുമക്കൾ: കല, സ്വപ്ന. സംസ്കാരം ഇന്ന് നാലിനു വീട്ടുവളപ്പിൽ.
ടെന്പോ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
01:04 AM Oct 15, 2018 | Deepika.com