രാമപുരം: രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ ഫാ. സെബാസ്റ്റ്യൻ നടുത്തടം എന്നിവർ അറിയിച്ചു. നാളെ രാവിലെ ഒൻപതിന് നേർച്ച ഭക്ഷണം വെഞ്ചരിക്കും. പള്ളി മൈതാനത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ പതിനൊന്ന് കൗണ്ടറുകളിലായി വൈകുന്നേരംവരെ നേർച്ച ഭക്ഷണം വിതരണം ചെയ്യും. കുഞ്ഞച്ചന് സമർപ്പിക്കാൻ ഭക്തജനങ്ങൾ് കൊണ്ടുവരുന്ന നേർച്ച സാധനങ്ങൾ പ്രത്യേക കൗണ്ടറുകളിൽ സ്വീകരിക്കും.
ഇന്ന് രാവിലെ ഒൻപതിന് പാലാ രൂപത വികാരി ജനറാൾ മോണ്.ജോസഫ് കുഴിഞ്ഞാലിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ്. വൈകുന്നേരം 4.30 ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ്. ആറിന് പാലാ കത്തീഡ്രലിൽനിന്നു തീർഥാടനം. 6.15 ന് ജപമാല പ്രദക്ഷിണം. നാളെ രാവിലെ 5.30 ന് വിശുദ്ധ കുർബാന-ഫാ.ജോണി എടക്കര. 6.30 ന് വിശുദ്ധ കുർബാന, സന്ദേശം-മാർ ജോസഫ് പള്ളിക്കാപറന്പിൽ. രാവിലെ എട്ടിന് വിശുദ്ധ കുർബാന, സന്ദേശം-റവ.ഡോ.ജോർജ് ഞാറക്കുന്നേൽ. ഒൻപതിന് നേർച്ച വെഞ്ചിരിപ്പ്. പത്തിന് റാസ, സന്ദേശം-മാർ ജോസഫ് കല്ലറങ്ങാട്ട്. 11ന് ഡി സി എം എസ് തീർഥാടകർക്ക് സ്വീകരണം. 12 ന് പ്രദക്ഷിണം. 2.30 നും 3.30നും 4.30നും വിശുദ്ധ കുർബാന. ഫാ.ജോസ് വടക്കേക്കുറ്റ്, ഫാ.ജോസഫ് വയലിൽ, ഫാ.മൈക്കിൾ കിഴക്കേപറന്പിൽ എന്നിവർ കാർമികരാകും. തിരുനാളിനോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷൽ സർവീസ് നടത്തും.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ നാളെ
01:03 AM Oct 15, 2018 | Deepika.com